2010 ഒക്‌ടോബർ 24, ഞായറാഴ്‌ച

കൊച്ചു കൊച്ചു കവിതകള്‍

മനക്കസേര
എവിടെക്കയോ അലഞ്ഞു നടന്നു
അവിടെഒന്നും കണ്ടില്ല
ആരെ ? എന്തിനു ? എന്ന ചോദ്യം
മനസ്സില്‍ പേറി ആരു കോണില്‍ ഞാനിരുന്നു.

മരുഭുമി
അകലങ്ങളെ നോക്കി ആശിച്ചു
അവിടെ ക്കാണും ഒരു പൂങ്കാവനം
അടുത്തപ്പോള്‍ അറിയുന്നു
അതൊരു മരുഭുമിയാണെന്ന് .

പാഴ്ശ്രുതി
എന്തിനു വരി വലിച്ചിട്ടു
വിനിമയം ചെയനാവാത്ത ജീവിതത്തെ .

ചില്ലുകള്‍
നമ്മുടെ തെറ്റുകള്‍ എട്ടു പറയാന്‍
നമുക്ക് ഈശ്വരന്‍ ഉണ്ട്
പാവം ഈശ്വരന് ആരുണ്ട് ?

അന്ധത
ഉറങ്ങി ക്കിടന്നപ്പോള്‍
ആരൊക്കയോ എന്നെ ചവിട്ടി കടന്നുപോയി
ഉണര്‍ന്നു നോക്കിയപ്പോള്‍ ചുറ്റും കൂരിരുട്ടു
നേരം പുലരുന്നതും നോക്കിയിരുന്നു
പകല്‍ വരാതിരുന്നപ്പോള്‍ ഞാനറിഞ്ഞു
എന്‍റെ അന്ധതയെ ക്കുറിച്ച് .

സ്നേഹം
ഞാനെപ്പോഴോ ഒന്നുറങ്ങി പ്പോയി
മരിച്ചതാണെന്ന് കരുതി ആള്‍ക്കാര്‍ കൂടി.
കരച്ചിലും പിഴിച്ചിലും കേട്ടപ്പോള്‍
ഇത്രയും ആള്‍ക്കാര്‍ എന്നെ സ്നേഹിക്കുന്നുവെന്നരിഞ്ഞു
ഉണരേണ്ട ... ഉണര്‍ന്നാല്‍
അവരൊക്കെയും പല വഴിക്ക് പോകും .















1 അഭിപ്രായം: