2010 ഒക്‌ടോബർ 24, ഞായറാഴ്‌ച

കൊച്ചു കൊച്ചു കവിതകള്‍

മനക്കസേര
എവിടെക്കയോ അലഞ്ഞു നടന്നു
അവിടെഒന്നും കണ്ടില്ല
ആരെ ? എന്തിനു ? എന്ന ചോദ്യം
മനസ്സില്‍ പേറി ആരു കോണില്‍ ഞാനിരുന്നു.

മരുഭുമി
അകലങ്ങളെ നോക്കി ആശിച്ചു
അവിടെ ക്കാണും ഒരു പൂങ്കാവനം
അടുത്തപ്പോള്‍ അറിയുന്നു
അതൊരു മരുഭുമിയാണെന്ന് .

പാഴ്ശ്രുതി
എന്തിനു വരി വലിച്ചിട്ടു
വിനിമയം ചെയനാവാത്ത ജീവിതത്തെ .

ചില്ലുകള്‍
നമ്മുടെ തെറ്റുകള്‍ എട്ടു പറയാന്‍
നമുക്ക് ഈശ്വരന്‍ ഉണ്ട്
പാവം ഈശ്വരന് ആരുണ്ട് ?

അന്ധത
ഉറങ്ങി ക്കിടന്നപ്പോള്‍
ആരൊക്കയോ എന്നെ ചവിട്ടി കടന്നുപോയി
ഉണര്‍ന്നു നോക്കിയപ്പോള്‍ ചുറ്റും കൂരിരുട്ടു
നേരം പുലരുന്നതും നോക്കിയിരുന്നു
പകല്‍ വരാതിരുന്നപ്പോള്‍ ഞാനറിഞ്ഞു
എന്‍റെ അന്ധതയെ ക്കുറിച്ച് .

സ്നേഹം
ഞാനെപ്പോഴോ ഒന്നുറങ്ങി പ്പോയി
മരിച്ചതാണെന്ന് കരുതി ആള്‍ക്കാര്‍ കൂടി.
കരച്ചിലും പിഴിച്ചിലും കേട്ടപ്പോള്‍
ഇത്രയും ആള്‍ക്കാര്‍ എന്നെ സ്നേഹിക്കുന്നുവെന്നരിഞ്ഞു
ഉണരേണ്ട ... ഉണര്‍ന്നാല്‍
അവരൊക്കെയും പല വഴിക്ക് പോകും .















2010 ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

കരയില്‍ ഞാന്‍

ഈന്ത പഴങ്ങളാല്‍ ചുറ്റപ്പെട്ട ഇര്രിപ്പിടത്തില്‍ കടലിലെ ഓളങ്ങളെ നോക്കി അവളിരുന്നു . തിരകള്‍ വളരെ കുറവാണു . ശാന്തമായ സമുദ്രം .....അവളുടെ മനസ് ആണങ്കില്‍ വളരെ അശാന്തവും . ചുറ്റും നോക്കി , ആരും അവളെ ശ്രദ്ധിക്കുന്നില്ല ..... അവള്‍ തിരകള്‍ക്കു നേരെ നടന്നു. കുഞ്ഞു തിരകള്‍ അവളുടെ കളില്‍ ഇക്കിളി ഉണര്‍ത്തി ,വീണ്ടും മുന്നോട്ടു .........തിരകള്‍ സരിക്കിടയിലുടെ അവളിലേക്ക്‌ കുസ്രിതിയാല്‍ പടര്‍ന്നു കയറി..... വീണ്ടും മുന്നോട്ടുള്ള യാത്രയില്‍ ഓളങ്ങള്‍ക്ക് ഇടയില്‍ അവള്‍ ആഴ്ന്നിറങ്ങി ....കരയില്‍ കണ്ടുനിന്ന എനിക്ക് തോന്നി അവള്‍ക്കു ശ്വാസം മുട്ടുന്നുണ്ടാവും .... ജീവിതം അവളെ അതിലേറെ ശ്വാസം മുട്ടിചിട്ടുണ്ടാവാം .
വീഡിയോ ക്യാമറ പ്ലേ മോഡില്‍ വച്ച് വീക്ഷിച്ചു . നന്നായിട്ടുണ്ട്, അവള്‍ കടലില്‍ താഴുന്നതോടൊപ്പം ബാക്ക് ഗ്രൗണ്ടില്‍ സൂര്യനും സമുദ്രത്തിലേക്ക് താഴുന്നു. ഫാന്ടസടിക്..!!! ഒരു കാര്യത്തില്‍ മാത്രം നിരാശ തോന്നി. അവള്‍ ഇരിക്കുന്ന ഭാഗത്ത്‌ കൂടി ഞാന്‍ കടന്നു പോയതാണ്, അവളുടെ പേര് ചോതിച്ചരിയമായിരുന്നു.....